സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. 13 വയസ്സുമുതല്‍ താൻ പീഡനത്തിനിരയാകുന്നുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പൊടിയാടി ജങ്‌ഷന് സമീപത്തുനിന്ന് പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി വീട്ടിലെത്തിച്ചും പീഡിപ്പിച്ചതായാണ് പ്രാഥമിക വിവരം. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. കേസിലുള്‍പ്പെട്ട ഒരാള്‍ നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. കേസിന്റെ ഗൗരവം പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
13 വയസ്സുമുതല്‍ പീഡനത്തിന് ഇരയായെന്ന് 17 കാരി; പത്തനംതിട്ടയില്‍ 4 പേര്‍ പിടിയില്‍
February 08, 2026
കൗണ്‍സിലിങ്ങിനിടെ 13 വയസ്സുമുതല്‍ പീഡനത്തിന് ഇരയായെന്ന് 17 കാരിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ നാലുപേരെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ട് പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുല്‍, വിഷ്ണു, ആദർശ് എന്നിവരെ ഒരു കേസിലും, ചങ്ങനാശ്ശേരി സ്വദേശിയായ സൂരജിനെ മറ്റൊരു കേസിലുമാണ് പോലീസ് പിടികൂടിയത്.
